ഗൾഫിൽ നിന്ന് ലീവിന് വന്ന പ്രവാസിക്ക് അടുത്ത വീട്ടിലെ ഇത്തയുടെ കരിനാക്ക് ഏറ്റപ്പോൾ സംഭവിച്ചത് കണ്ടോ

in News/Story 7,591 views

രചന: സൽമാൻ സാലി

‘’ സാലിയെ .. ഇയ്യ്‌ അകത്തേക്ക് പൊയ്ക്കോ… അയിഷാത്ത വരുന്നുണ്ട് ..” അയിനെന്താ ഉമ്മാ അയിഷാത്ത ന്നെ കാണാൻ വരുന്നതല്ലേ .. ? പിന്നെന്താ ..

” അന്നോടാണ് അകത്തേക്ക് പോകാൻ പറഞ്ഞത് .. പറയുന്നത് അങ്ങട് കേട്ടാൽ മതി …
അയിഷാത്ത അകന്ന ഒരു ബന്ധുവും അയൽവാസിയും ആണ് .. ഞാൻ നാട്ടിൽ പോയാൽ ഒന്ന് കാണാൻ വരാറുമുണ്ട് .. ഉമ്മ അകത്തേക്ക് പോകാൻ പറഞ്ഞിട്ടും ഞാൻ അവിടെ തന്നെ നിന്നു ..
” ഹാ .. അല്ല സാലിയെ ഇയ്യ്‌ വെള്ളത്തിൽ വീണ അവിൽ പോലെ ഒന്ന് ചീർത്തല്ലോ .. !!

കേറി വരുമ്പോൾ തന്നെ മൂപ്പത്തിയോൾ എനിക്കിട്ട് കൊട്ടികൊണ്ടാണ് കടന്നു വന്നത് .. പിന്നെ കുറെ നേരം കുശലാന്വേഷണം കഴിഞ്ഞു അവർ പോകാൻ നേരം ഉമ്മ ഒരു കവർ കൊടുത്തു വിട്ടു
ഞാൻ നാട്ടിന്ന് വന്നാൽ കൊണ്ടുവരുന്ന സാധനത്തിന്റെ ഒരു പങ്ക് ഉമ്മ അവർക്ക് എടുത്തുവെക്കാറുണ്ട്

അവർ പോയി കഴിഞ്ഞു നല്ല കപ്പ യും മീൻ വരട്ടിയതും അടിച്ചു ഉമ്മറത്തിരുന്നു ഫോണിൽ തോണ്ടാൻ തുടങ്ങിയപ്പോൾ വയറിനുള്ളിൽ ഒരു എരിച്ചിൽ … അത് പതിയെ പതിയെ വയർ വേദനയിലേക്ക് മാറി …

വൈകുന്നേരം ആവുമ്പോഴേക്കും നിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ ആയി .. ഞാൻ വേദനകൊണ്ട് ഞെരിപിരികൊള്ളുമ്പോൾ ഉമ്മാന്റെ ഒരു ഡയലോഗ് ” ഞാൻ അപ്പോഴേ പറഞ്ഞതാ അവർ വരുന്നുണ്ട് അകത്തേക്ക് പോകാൻ .. ഫുട്‍ബോള് പോലത്തെ വയറും കൊണ്ട് അവരുടെ മുന്നിൽ നിന്നതല്ലെ അനുഭവിച്ചോ …

എന്റെ വയർ വേദനയും അവർ വന്നതും തമ്മിൽ എന്താണ് ബന്ധം എന്നാലോചിച്ചിട്ട് ഒരു പിടിയും കിട്ടിയില്ല ..

അവസാനം ഡോക്ടറുടെ അടുത്ത് പോയി ഒരു ഇഞ്ചക്ഷൻ എടുത്തു ഒരു കുപ്പി ഗുൾക്കോസും കയറ്റി വീട്ടിലെത്തിയപ്പോളാണ് വയർ ഒന്ന് സമാധാനം ആയത് ..

” അല്ല ഉമ്മാ ന്റെ വയർ വേദനയും അയിഷാത്തയും തമ്മിലെന്താ ബന്ധം …” അത് ഒന്നൂല്ല ഓര് എന്ത് പറഞ്ഞാലും അത് നമ്മക്ക് കൊള്ളും ..

”ന്നാള് ശാന്തേച്ചീടെ പയ്യ് പ്രസവിച്ചപ്പോൾ എല്ലാരും അവിടെ ണ്ടയ്നു .. അയിഷാത്ത വന്ന ഉടനെ പറഞ്ഞു അല്ല ശാന്തേ പയ്യ്ന്റെ അകിട് കണ്ടിട്ട് നല്ല പാൽ ണ്ടല്ലോ എന്ന് ..!!” രണ്ടാം ദിവസം അകിട് വീർത്ത് പയ്യ് ചത്തു ..

” പിന്നെ ആ നാസർ മുറ്റത്തൂന്ന് ഓന്റെ പുതിയ കാർ കഴുകുമ്പോൾ ആണ് അയിഷാത്ത കേറി വന്നത് ”നാസറെ അന്റെ കാർ കണ്ടാൽ ഇപ്പൊ പീടിയെന്ന് വാങ്ങിയ പോലുണ്ട് ന്നും പറഞ്ഞു അവർ പോയി .. ഒന്ന് വെള്ളം കുടിച്ചു വന്ന നാസർ കാണുന്നത് തേങ്ങ വീണു കാറിന്റെ ഗ്ലാസ് പൊട്ടീക്ക്ണ് …” ഇപ്പൊ അയിഷാത്ത എവിടെ വരുമ്പോഴും എല്ലാർക്കും പേടിയാണ് .. ഓര് മനസ്സിൽ ഒന്നും വെച്ച് പറയുന്നതല്ല .. പക്ഷെ ഓര് പറഞ്ഞാൽ അന്ന് എന്തേലും സംഭവിക്കും …

” ഇങ്ങക്കൊക്കെ പ്രാന്താണ് ഒരാൾ എന്തേലും പറയുമ്പോഴേക്കും ഇങ്ങനെ സംഭവിക്കുകയാണേൽ പിന്നെ ഓരല്ലേ വേണ്ടൂ ..” ഇയ്യ്‌ ന്തെലും കാട്ട് ഒന്നൂടെ വയർ വേദന വന്നാൽ ഇയ്യ്‌ പഠിച്ചോളും …

പിന്നേം കുറെ ദിവസത്തിന് ശേഷം ഒരു കല്യാണത്തിന് പോകാൻ വേണ്ടി ഞാൻ വണ്ടി കഴുകികൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് ദൂരെ നിന്നും അയിഷാത്ത വരുന്നത് കാണുന്നത് ..
പെട്ടെന്ന് ഉമ്മ പറഞ്ഞതൊക്കെ മനസ്സിലെക്ക് വന്നു ..

ഒന്നും നോകീല കാർ മൂടുന്ന കവർ എടുത്തു കാറിനെ മൂടി ഞാൻ മെല്ലെ ന്റെ റൂമിലേക്ക് പോയി .. വെറുതെ ഓരെന്തെലും പറഞ്ഞിട്ട് വയർ വേദന വന്നാൽ ഞാൻ സഹിക്കണമല്ലോ …
” അല്ല സൂറ അന്റെ മോന്റെ കാർ എന്താ അരിയുണ്ട ഇലയിൽ പൊതിഞ്ഞപോലെ പൊതിഞ്ഞു വെച്ചേക്കുന്നു ഇത് ഓടിക്കണ്ടേ …?

” മുകളിൽ ഇരുന്ന് ഇത് കേട്ട ന്റെ കിളി എങ്ങോട്ടോ പോയി ഇനി .. എനിക്ക് ആണേൽ ഒരു വയർ വേദനയിൽ നിന്നേനെ വണ്ടിക്ക് പണി വന്നാൽ എനിക്ക് സഹിക്കൂല .. ഒരു പരീക്ഷണം വേണ്ട എന്ന് കരുതി ഓട്ടോ പിടിച്ചു കല്യാണത്തിന് പോവേണ്ടി വന്നു …

എന്നാലും ഈ കരിനാക്ക് കണ്ണ് വെക്കുക ഈ സംഭവങ്ങളൊക്കെ ഉണ്ടോ …

nb : ന്യൂ ജനറേഷൻ പുള്ളേർ പറയും എനിക്ക് നേരം വെളുത്തിട്ടില്ല എന്ന് .. അന്ന് വന്ന വയർ വേദന നിങ്ങക്ക് വന്നിട്ടുണ്ടേൽ നേരം വെളുക്കാനായി പ്രാര്ഥിച്ചുപോയേനെ ..

Share this on...