കുഞ്ഞിനെ പൊതിയാൻ പുതിയ ഷാളുമായി പുറത്ത് കാത്തു നിന്ന അച്ഛന്റെ കൈകളിൽ കിട്ടിയത് നിശ്ചലമായ കുഞ്ഞിനെ

in News 1,314 views

ഒരു കുഞ്ഞ് ജനിക്കുക എന്ന് പറയുന്നത് വളരെ സന്തോഷം നിറക്കുന്ന ഒരു അനുഭവം തന്നെയാണ്. അവിടെ പിറ ക്കുന്നത് ഒരു കുഞ്ഞു മാത്രമല്ല, ഒരു അച്ഛനും അമ്മയും കൂടിയാണ്. കുഞ്ഞ് ജനിച്ച് വീഴുന്ന നിമിഷം ഏതൊരു അച്ഛനുമമ്മയ്ക്കും വളരെ അധികം സ്പെഷ്യൽ ആണ് എന്നതാണ് സത്യം. അതു കൊണ്ട് തന്നെ ആ നിമിഷം കാണാൻ എപ്പോഴും ഭാര്യയുടെ കൂടെ ഭർത്താവ് ഉണ്ടാകും. എന്നാൽ അത്രത്തോളം ആഗ്രഹിച്ചിരുന്ന നിമിഷം ഭാര്യയുടെയും കുഞ്ഞിൻ്റെയും മൃതദേഹമാണ് കൈകളിലേക്ക് ലഭിക്കുന്നതെങ്കിലോ. ഒരു മനുഷ്യനും സഹിക്കാൻ സാധിക്കുന്ന ഒരു കാര്യം ആയിരിക്കില്ല അത്. എന്നാൽ അത്തരത്തിൽ ഒരു സംഭവമാണ് ഇപ്പോൾ അറിയാൻ സാധിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ തന്നെ തൻ്റെആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഇരുന്ന ചെറുപ്പക്കാരൻ്റെ കൈകളിലേക്ക് ലഭിച്ചത് ഭാര്യയുടെയും കുഞ്ഞിൻ്റെയും മൃതശരീരം. പ്രതീക്ഷയോടെ തൻ്റെ കുഞ്ഞിനെ കാണാൻ എത്തിയ ചെറുപ്പക്കാരൻ്റെ ജീവിതം തന്നെ കൈക്കുമ്പിളിൽ നിന്നും ചോർന്നുപോയത് മനസ്സിലാക്കിയ നിമിഷത്തിലാനാരുന്നു പലരും സാക്ഷ്യം വഹിച്ചിരുന്നത്. ഭാര്യയുടെ കടിഞ്ഞൂൺ പ്രസവത്തിന് എത്തിയ ഭർത്താവ് രാംജിത്തിൻ്റെ അവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നേടുന്നത്. കടിഞ്ഞൂൺ കണ്മണിയെ കാണുവാൻ കണ്ണിമചിമ്മാതെ ആശുപത്രിയിൽ കാവലിരുന്ന രാംജിത്തിൻ്റെ മുന്നിലേക്ക് എത്തിയത് ഇരുവരുടെയും മൃതദേഹങ്ങൾ. തളർന്നു പോയ യുവാവിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ബന്ധുക്കളും നാട്ടുകാരും കുഴങ്ങി. കുട്ടമംഗലം രണ്ടാം വാർഡിൽ രാംജിത്തിൻ്റെ ഭാര്യ അപർണ്ണയും നവജാതശിശു മ,രി,ച്ചു.

ആശുപത്രി അധികൃതർ വിശദീകരണം നൽകുന്നുണ്ടെങ്കിലും ലേബർ റൂമിൽ കയറുന്നതിന് തൊട്ടുമുൻപ് നടത്തിയ പരിശോധനയിൽ പോലും യാതൊരു ആരോഗ്യപ്രശ്നങ്ങളും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.ചൊവ്വാഴ്ച പ്രസവത്തിനിടെ പൊക്കിൾകൊടി പുറത്തുവരിക ചെയ്തുവെന്ന് ജീവനക്കാർ ബന്ധുക്കളോട് പറഞ്ഞിട്ടുണ്ട്. ഇതോടെ അപർണയുടെ രക്തസമ്മർദ്ദത്തിൽ വ്യത്യാസമുണ്ടായി. ഹൃദയമിടിപ്പിൽ വ്യത്യാസം തുടങ്ങുമ്പോൾ ലേബർറൂമിൽ പ്രവേശിപ്പിച്ചു എന്നാണ് ജീവനക്കാർ പിന്നീട് ബന്ധുക്കളെ അറിയിച്ചത്. അപകടമരണം വിവരം അറിയിച്ചതോടെ സംഘർഷമുണ്ടായി. രണ്ടുവർഷം മുൻപാണ് ഇവർ വിവാഹം ചെയ്ത്. ജലഗതാഗത വകുപ്പിൽ വേതനത്തിൽ സ്രാങ്കായി ജോലി ചെയ്യുകയാണ്.

പൊന്നോമനയെ കാണാൻ ആശുപത്രിയിലുണ്ടായിരുന്നു രാംജിത്ത്. രണ്ടുപേരുടെയും മ.ര,ണം താങ്ങാനാവാത്ത ആഘാതമായി മാറിയിരിക്കുകയാണ്. വിവരമറിഞ്ഞ് ആശുപത്രിയിൽ ബന്ധുക്കളും നാട്ടുകാരും ഒഴുകി എത്തിയിരുന്നു .പകൽ മുഴുവൻ നീണ്ട സംഘർഷത്തിനുശേഷം വൈകിട്ടാണ് മൃതദേഹം ആംബുലൻസിൽ കയറ്റി ഇവർ മടങ്ങിയത്. ഏറെ വേദനാജനകമായ കാഴ്ചകളായിരുന്നു ഇവരുടെ വീട്ടിൽ എത്തിയ ശേഷം കണ്ടത്.കുഞ്ഞിനെ സ്വപ്നം കണ്ട് കഴിയുകയായിരുന്നു രാംജിത്തും അപർണ്ണയും. എപ്പോഴും കുഞ്ഞിനെ പറ്റിയുള്ള ചർച്ചകൾ ആയിരുന്നു. ആശുപത്രിയിൽ പോകുമ്പോഴും കുഞ്ഞിന് വേണ്ടി ഉടുപ്പുകൾ വരെ കരുതിയിരുന്നു. എന്നാൽ അതെല്ലാം ഇപ്പോൾ നിസ്ഫലമായി മാറിയിരിക്കുകയാണ്. എന്ത് പറഞ്ഞ് രാംജിത്തിനെ ആശ്വസിപ്പിക്കുമെന്നു പോലുമറിയാതെ സുഹൃത്തുക്കളും കുടുംബവും വേദനിക്കുകയാണ്.

Share this on...