കാമുകനും പോലീസിന്റെ പിടിയിൽ – 8 വയസുള്ള ആണ്‍കുട്ടി യുവതിയുടെ മകൻ തന്നെ – കാമുകന്റെ വിവാഹം മുടക്കാൻ കോട്ടയം മെഡിക്കൽ കൊളേജ് ആശുപത്രിയിലെ പ്രസവ വാർഡിൽ അമ്മയുടെ മടിയിൽ നിന്നും നവജാത ശിശുവിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക് മെയിൽ ചെയ്യാൻ ആയിരുന്നു എന്ന് പ്രതി ആയ നീതു.തന്റെ സ്വർണവും പണവും കൈക്കലാക്കി കാമുകൻ ഇബ്രാഹിം ബാദുഷ വേറെ വിവാഹം കഴിക്കാൻ വേണ്ടി തീരുമാനിച്ചതാണ് വൈരാഗ്യത്തിന് കാരണം.കുട്ടിയെ കാണിച്ചു വിവാഹം മുടക്കി പണവും സ്വർണവും വീണ്ടെടുക്കുക ആയിരുന്നു ലക്ഷ്യം എന്നും നീതു പോലീസിൽ പറഞ്ഞു.ബാദുഷയും നീതുവും ഏറെ കാലം ആയി കൊണ്ട് അടുപ്പത്തിൽ ആയിരുന്നു.
അതിനിടെ നീതു ഗർഭിണി ആയി പിന്നീട് ഗർഭം അലസിപ്പോയി എങ്കിലും ബാദ്ഷ അറിഞ്ഞില്ല മാത്രമല്ല മുപ്പത് ലക്ഷത്തോളം രൂപയും സ്വർണവും ബാദുഷ നീതുവിന്റെ കയ്യിൽ നിന്നും കൈവശപ്പെടുത്തി.സ്വർണവും പണവും കിട്ടിയതോടെ ഇയാൾ മറ്റൊരു വിവാഹത്തിന് തയ്യാറെടുത്തു.ബാദുഷയിൽ നിന്നും പണവും സ്വർണവും തിരികെ വാങ്ങാനും വിവാഹം മുടങ്ങുന്നതിനും വേണ്ടിയാണു ഇങ്ങനെ എല്ലാം ചെയ്തത് എന്നാണ് നീതു ഇപ്പോൾ പോലീസിൽ പറയുന്നത്.ഗർഭം അലസിയ വിവരം ബാദുഷ അറിയാത്തതിനാൽ ഒരു കുട്ടിയെ എടുത്തു അത് തന്റെ കുഞ്ഞാണെന്നു കാണിച്ചു ബ്ലാ,ക് മെയിൽ ചെയ്യാൻ ആയിരുന്നു നീതു ലക്ഷ്യം ഇട്ടത് എന്ന് പോലീസ് പറയുന്നു.