എന്നെ പുറത്തുള്ള ഒരുപാട് പേര് കളിയാക്കുന്നുണ്ടാവും. എൻ്റെ ഉമ്മ അതുകേട്ട് കരയുന്നുണ്ടാകും.

in News 1,624 views

ബിഗ്ബോസ് സീസൺഫോറിൽ വൈകി എത്തിയ മത്സരാർത്ഥിയാണ് റിയാസ് സലീം. അൻപത് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് റിയാസും ബിഗ്ബോസ് ലേക്ക് എത്തിയത്.അൻപത് ദിവസങ്ങൾ പിന്നിട്ടപ്പോഴാണ് വിനയ് മാധവനൊപ്പം ബിഗ്ബോസ് സീസൺ ഹൗസിലേക്കെത്തിയത്. 9 വർഷമായി ബിഗ് ബോസ് പ്രേക്ഷകനാണ് റിയാസ്. ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കുകയാണ് റിയാസിൻ്റെ ലക്ഷ്യം. അതിനു മുന്നോടിയായാണ് റിയാസ് ബിഗ് ബോസ് മലയാളത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. വന്ന ആദ്യ ദിവസം മുതൽ ഈ നിമിഷം വരെയും റിയാസ് വീട്ടിൽ സജീവമാണ്. ഒരു പക്ക ബിഗ് ബോസ് മെറ്റീരിയലെന്നാണ് റിയാസ് എന്നാണ് പ്രേക്ഷകർ പറയുന്നത്. വീഡിയോ ക്രിയേറ്ററും, സോഷ്യൽ മീഡിയ ഇൻഫ്ലുയൻസറുമാണ് റിയാസ്.

കൊല്ലം ജില്ലയിലെ കരിക്കോട് സ്വദേശിയാണ് റിയാസ്. എഞ്ചിനീയറിംഗ് ബിരുദധാരിയായ റിയാസ് ജോലി ചെയ്യുന്നുമുണ്ട്. താനൊരു ഫെമിനിസ്റ്റ് ആണെന്ന് അവകാശപ്പെടുന്ന റിയാസ് ബിഗ്ബോസിൽ ഒരു സെൽഫ് ഗെയിമിന് താൽപര്യമില്ലെന്നും തുറന്നു പറഞ്ഞു കൊണ്ട് തന്നെയാണ് വീട്ടിലേക്ക് പ്രവേശിച്ചത്.ആ നിലപാട് ഇപ്പോഴും റിയാസ് പിൻ തുടരുന്നുണ്ട്. പിന്തുണ കൂടുതൽ ഉള്ള വ്യക്തി ആണെങ്കിലും, അല്ലെങ്കിലും മുഖം നോക്കാതെ റിയാസ് സംസാരിക്കും. പുറത്ത് നിന്ന് കളി കണ്ടിട്ട് വന്ന വ്യക്തിയാണ് റിയാസ്.റോബിൻ്റെ ജനപിന്തുണയെ പറ്റി നല്ല ബോധ്യവും റിയാസിന് ഉണ്ടായിരുന്നു. എന്ന് കരുതി ഹൗസിനുള്ളിൽ ചെന്ന് റോബിൻ്റെ ഇഷ്ടം തേടി ജീവിക്കാനോ, വോട്ട് അതുവഴി സമ്പാദിക്കാനോ ശ്രമിച്ചില്ല.

പകരം റോബി നെ എതിർത്ത് നിന്ന് കൂർമ്മബുദ്ധിയെല്ലാം പ്രയോഗിച്ച് റോബി നെ ഈ മത്സരത്തിൽ നിന്നും പുറത്താക്കാനാണ് റിയാസ് ശ്രമിച്ചത്. പുറത്ത് അത്രയേറെ ജനപിന്തുണയുള്ള വ്യക്തികളെ വൈൽഡു കാർഡുകൾ വളരെ സൂക്ഷിച്ചു മാത്രമേ ആക്രമിക്കാറുള്ളൂ. പക്ഷേ റിയാസ് ഇതൊന്നും വിഷയം ആകാതെ തനിക്ക് പറയാനുള്ളതെല്ലാം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു .വന്ന ആദ്യ ആഴ്ച മുതൽ ജയിലിൽ പോകുന്ന വ്യക്തിയാണ് റിയാസ്.വീടിനകത്തും പുറത്തും റിയാസിന് പിന്തുണ വളരെ കുറവാണ്. തക്കം കിട്ടുമ്പോഴെല്ലാം റിയാസിനെ പുറത്താക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പക്ഷേ റിയാസ് അതിൽ നിന്നെല്ലാം രക്ഷപ്പെടുകയാണ്. പതിനൊന്നാം ആഴ്ചയിൽ റിയാസ് പുറത്തു പോകുമെന്നാണ് പ്രേക്ഷകരടക്കം വിശ്വസിച്ചിരുന്നത്.

എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു.അഖിലാണ് പുറത്ത് പോയത്. പതിനൊന്നാം ആഴ്ചയിലെ പ്രകടനത്തിന് നോമിനേഷൻ ഫ്രീഡ് കൂടി കിട്ടിയതിനാൽ റിയാസ് ഫൈനൽ ഫൈനൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഇപ്പോൾ റിയാസ് തൻ്റെ മാതാപിതാക്കളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. എത്രത്തോളം താനവരെ സ്നേഹിക്കുന്നുവെന്ന് സഹമത്സരാർത്ഥിയോട് വിവരിക്കുമ്പോൾ റിയാസ് പൊട്ടിക്കരയുകയായിരുന്നു.ഉമ്മ ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചത്. ഇപ്പോഴും ഉപ്പയും ഉമ്മയും എനിക്ക് വേണ്ടിയാണ് കഷ്ടപ്പെടുന്നത്. അവനവന് വേണ്ടി ജീവിക്കാനുള്ള സമയം അവർ എനിക്ക് വേണ്ടി മാറ്റി വെക്കുന്നത് ഞാൻ മനസ്സിലാക്കുന്നുണ്ട്. ഉമ്മയ്ക്ക് നിരവധി അസുഖങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്.

എല്ലാ 21 ദിവസം കൂടുമ്പോഴും ഉമ്മയെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അവരുടെ ശബ്ദം കേൾക്കാതെ ഞാൻ ഇന്ന് വരെ നിന്നിട്ടില്ല. എന്നെ പലരും കളിയാക്കുന്നുണ്ടാവും അതെല്ലാം അവരെ ഒരുപാട് വിഷമിപ്പിക്കുന്നുണ്ടാവും. എനിക്കറിയാം ബിഗ് ബോസ് കഴിഞ്ഞിറങ്ങുമ്പോൾ മുതൽ ഉമ്മയുടെയും ഉപ്പയുടെയും പ്രശ്നങ്ങൾ കുറച്ചെങ്കിലും ഇല്ലാതാക്കണം എന്നാണ് എൻ്റെ ആഗ്രഹം. എൻ്റെ ജീവിതം എന്താണെന്ന് പറയാൻ സുചിത്ര ചേച്ചി അടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടും ഞാൻ തയ്യാറായിരുന്നില്ല. എനിക്ക് അത് വിളിച്ചു പറയുന്നതിനോട് താല്പര്യമില്ല. ഞാനാണ് വീട്ടിലെ കാര്യങ്ങളേറെയും നോക്കാൻ ഉമ്മയെ സഹായിച്ചിരുന്നത്. ഞാൻ ഇല്ലാതെ എങ്ങനെ മുന്നോട്ടു ജീവിക്കുന്നു എന്നത് ഓർക്കുമ്പോൾ എനിക്ക് വിഷമമുണ്ട്. ഉമ്മ വേദന കൊണ്ട് പുളയുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. അപ്പോഴും എൻ്റെ സന്തോഷത്തിന് പ്രാധാന്യം നൽകുന്നതാണ് അവരുടെ ഇഷ്ടം എന്നും റിയാസ് പറയുന്നു.
All rights reserved News Lovers.

Share this on...