ഉമ്മയെ രണ്ടാം വിവാഹം കഴിക്കാനെത്തിയ ആൾ മുറിയിൽവെച്ച് ഉമ്മയോട് പറഞ്ഞത് കേട്ട് മകൾ പൊട്ടിക്കരഞ്ഞുപോയി

in Story 11,011 views

കുടുംബ ശ്രീയുടെ മീറ്റിംഗ് മുറ്റത്ത് നടക്കുന്നതിനിടയിൽ ഉമ്മയെ ഉപ്പ ത്വലാഖ് ചൊല്ലുന്നവിവരം ആസ്യാത്തയും ചന്ദ്രിചേച്ചിയും പതിഞ്ഞ സ്വരത്തിൽ പറ ഞ്ഞപ്പോഴാണ് അവളറിഞ്ഞത്. തലകറക്കം പോലെ തോന്നി കണ്ണ് നിറഞ്ഞൊഴുകി… അറിയാതെ എന്നുമ്മാഎന്ന് പറഞ്ഞവൾ പൂമുഖത്ത്നിന്ന് ഊന്നുവടിയിലൂന്നി മെല്ലെ അകത്തെ മുറിയിലേക്ക്നടന്നു.

ജന്മനാ ഒരുകാലിന് സ്വാധീനമില്ലാത്ത അവൾ കറുത്ത്പോയതിന്ന് പലപ്പോഴും ഉമ്മയെ ഉപ്പ തല്ലാറുണ്ടായിരുന്നു… നീയും ഞാനും വെളുത്തിട്ടാ പിന്നെങ്ങിനാടീ നിൻെറ മകള് കറുത്തു? എന്ന ഉപ്പയുടെ ചോദ്യത്തിന് മനസ്സിലാകുന്ന ഭാഷയിൽ പല മറുപടി ഉമ്മ പറയാറുണ്ട്.. ഉമ്മയുടെ നിസ്സഹായവസ്ഥയുടെ സങ്കടം അവളെ ചുടുചുംബനമർപ്പിച്ച് തീർക്കാറാണ് പതിവ്.
ഉമ്മ ഉമ്മയുടെ വീട്ടിൽ പോയിട്ട് നാല് മാസം കഴിഞ്ഞു.. പലപ്പോഴും ഉമ്മയെ സ്വപനത്തിൽ കാണാറുണ്ട് എന്നല്ലാതെ നേരിട്ട് കണ്ടിട്ട് മുകളിൽ പറഞ്ഞ മാസങ്ങളായി.. യുപിസ്കൂളിൽ അഞ്ചാക്ലാസിൽ ചേർത്തിപോന്ന അന്ന് പോയതാണ് ഉമ്മ…. നിറഞ്ഞ കണ്ണുകൾ തുടക്കാതെ തലയണയിൽ മുഖമമർത്തി അവൾപൊട്ടിക്കരഞ്ഞു..

പുറത്ത് ഉപ്പയുടെ ബൈക്ക് വരുന്ന ശബ്ദം കേട്ട് ഞെട്ടിയെണീറ്റ് മുഖംതുടച്ചു ഊന്നുവടിയെടുത്തു അപ്പോഴേക്കും പുറത്തുനിന്ന് റസ്സിയാ വാതിൽ തുറക്കെടീ … താവരുന്നൂ… എവിടെയായിരുന്നു നായിൻെറമോളേ നീ… തള്ളയുടെ ജാരസന്തിയല്ലേ . രണ്ട് ദിവസം കഴിഞ്ഞാൽ തള്ളൻെറയടുത്തേക്ക് തന്നെ പോകേണ്ടി വരും… അത്കേട്ടപ്പോഴാണ് ചെറിയൊരു സമാധാനം വന്നത്… അവൾ നെടുവീർപ്പിട്ട് നേരെ മുറിയിലേക്ക് തന്നെ പോന്നു!

ഉപ്പ ഉമ്മയെ ത്വലാഖ് ചൊല്ലിയേൽപ്പിക്കാൻ ഉമ്മാൻെറ ഉപ്പയുടെ അനിയനും അദ്ധേഹത്തിൻെറ സുഹൃത്തും ഇന്ന് വരുന്നുണ്ട് എന്ന് ആസ്യാത്ത തന്നെ നേരിട്ട് പറഞ്ഞു… അവൾക്ക് സങ്കടത്തോടൊപ്പം സന്തോഷവും തോന്നി.. ഉമ്മയുടെയും ഉപ്പയുടെയും ബന്ധം വേർപ്പെടുത്തുന്ന സങ്കടത്തോടൊപ്പം ഉമ്മയെ കാണാമല്ലോ എന്ന സന്തോഷവും മനസ്സിൽ ഓളംതള്ളി…
ഉമ്മയുടെ എളാപ്പയും സുഹൃത്തും വന്നു കോലായിലിരുന്നു … റസിയാ നീ പോരുന്നോ മോളേ… അപ്പോഴേക്കും ഉപ്പ വാതിൽക്കൽ വന്നു ഉറക്കെ പറഞ്ഞു നിങ്ങളെ മകളെ ഒന്നും ചൊല്ലി … രണ്ടും ചൊല്ലി… മൂന്നും ചൊല്ലി… ആകാശവും ഭൂമിയും വിറച്ചസമയം കാറ്റിന്റെ ശബദത്തിനും ഒരലർച്ചയുണ്ടായിരുന്നു!!

എളാപ്പയുടെ കൈ പിടിച്ച് കണ്ണ്നിറഞ്ഞ് പടിയിറങ്ങാനൊരുങ്ങവേ തിരിഞ്ഞ് നിന്ന് നിറകൺകളാൽ ഉപ്പയെ നോക്കി.. കത്തി ജ്വലിക്കുന്ന ചുവന്ന കണ്ണുകൾ അവളെ കണ്ടില്ലെന്നഭാവത്തോടെ മറയുകയായിരുന്നു!!

ഉമ്മയുടെ വീട്ടിലേക്ക് പോയ അവളെ കാത്ത് ഉമ്മയും വല്ലിമ്മയും ആ കൂരക്ക് മുന്നിൽ ഇരിക്കുന്നുണ്ടായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുമായ് കഴിയുന്ന വിധം ഓടി മുറ്റത്തേക്ക്കയറിയ അവൾ ഉമ്മാഹ് എന്ന് നിലവിളിച്ചുകൊണ്ട് ഓടിചെന്നു… മോളേ… ഉമ്മാൻെറ കുട്ട്യേ ….. ആ രണ്ട് ഉമ്മമാരും കൂടി അവളെ വാരിപുണർന്നു … നിറകൺകളാൽ അവർ മാറിമാറി ചുംബിച്ചു.. ഉപ്പ തല്ലാറുണ്ടോ എൻെറ കുട്ടിയെ? … ഇടക്കൊക്കെ… ഉമ്മാനോടുള്ള ദേഷ്യം എന്നോട് തീർക്കാറുണ്ട്. ഇനി ഞാൻ അങ്ങോട്ട് പോകില്ലുമ്മാ… ഇനി എന്റെ കുട്ടി പോവണ്ട … അവളെ വാരിയെടുത്തു അകത്തേക്ക് കൂട്ടി കൊണ്ട് പോയി…

ഇന്ന് അവളുടെ ഉമ്മക്ക് വിവാഹാലോചനയുമായ് അയൽവാസി കാദർക്ക വന്നിരുന്നു… ഇനിയൊരു വിവാഹം വേണ്ട എന്ന് അവളുടെ ഉമ്മ തീർത്തു പറഞ്ഞെങ്കിലും വല്ലിമ്മയുടെ നിർബന്ധത്തിന് വഴങ്ങി സമ്മതിച്ചിട്ടുണ്ട്. നാളെ ഉമ്മയെപെണ്ണ് കാണാൻ
വരുമെന്നാ പറഞ്ഞത്.. ഭാര്യമരിച്ചത്കാരണം രണ്ടാം വിവാഹത്തിനൊരുങ്ങുന്ന അൻപത്തഞ്ചുകാരനായ അദ്ധേഹത്തിന് ഒരു ഡിമാന്റുമില്ല … പക്ഷേ വികലാംഗയായ മകളെ സ്വീകരിക്കാൻ പറ്റില്ല!!

ഇന്ന് നാലുമണിക്കാണ് ഉമ്മാനെ പെണ്ണ്കാണാൻ വരുന്നത്… നാരങ്ങവെള്ളം മാത്രം ഉണ്ടാക്കിയാൽ മതി എന്ന് കാദർക്ക പ്രത്യേകം പറഞ്ഞതാ.. സമയം ഏകദേശം നാലേ പതിനഞ്ച് ആയി .. വല്ലിമ്മയും എളാപ്പയും റോഡിലേക്കും നോക്കി മുറ്റത്തെ വിറക്പുരയിലിരിക്കുകയാണ്… ഉമ്മയും അവളും അകത്തെ മുറിയിൽ ഓരോന്ന് സംസാരിച്ചിരിക്കുന്നതിനിടയിൽ… വല്ലിമ്മ കിതച്ചുകൊണ്ട് പറഞ്ഞു ഹവര് വരുന്നുണ്ട്… എളുപ്പം വെള്ളം കലക്കൂ…

ഉമ്മ പർദ്ധയണിയാനൊരുങ്ങവേ… അവൾ ചാടി എണീറ്റു ഊന്നുവടിയുമായ് അടുക്കളയിലേക്ക് നടക്കാനൊരുങ്ങി ഒരുകാലിൻെറ സ്വാദീനകുറവ് മറ്റേ കാലിലേക്കും പടർന്നത്പോലെ തോന്നി.. വേച്ചുവേച്ച് വീഴാൻപോകുന്നത്പോലെ നിറയുന്ന കൺകളാൽ അടുക്കളയിലേക്ക് നടക്കവേ ആരും കാണാതെ തലയിലെ തട്ടം കൊണ്ട് കണ്ണുംമുെഖവും തുടച്ചു.. വെള്ളം തെയ്യാറാക്കുന്നതിനിടയിൽ നെടുവീർപ്പിനാൽ കരഞ്ഞ്കലങ്ങിയ കണ്ണുകൾമേൽപോട്ട് നോക്കി രണ്ട് കയ്യും ഉയർത്തിപിടിച്ച് റബ്ബേ എന്നുമ്മാനെ എന്നിൽനിന്ന് അടർത്തികൊണ്ട് പോയാലും… നീ അവരെ കാത്തുകൊള്ളേണമേ… (സ്വന്തം അമ്മയുടെ വിവാഹ ചടങ്ങിന് ഭക്ഷണം പാകം ചെയ്യുന്ന വികലാംഗയായ പാവം മകളുടെ അവസ്ഥ😥😥😥)

അപ്പോഴേക്കും ഉമ്മ പർദ്ദയും മഫ്തയുമൊക്കെ ചുറ്റികെട്ടി പൌഡറിട്ട് സുന്ദരിക്കുട്ടിയായിനിൽക്കുന്ന ഉമ്മയെകണ്ടപ്പോൾ അവൾ പറഞ്ഞു എന്നുമ്മാനെ കാണാനെന്തു ശേലാ…

ഉമ്മ വെള്ളവുമായ് പെണ്ണുകാണൽ ചടങ്ങിലേക്ക്… അവർക്കെന്തെങ്കിലും ചോദിക്കാനും പറയാനുമൊക്കെയുണ്ടെങ്കിൽ ആയിക്കോട്ടേ എന്നുംപറഞ്ഞ് കാദർക്ക മുറ്റത്തേക്കിറങ്ങിയിട്ടുണ്ട് … ഈ സമയം ആരും കാണാതെ അകത്തെ മുറിയിലെ ചെറിയ ദ്വാരത്തിലൂടെ (എയർ ഹോൾസ്) ഉമ്മയുടെ ഭർത്താവാകാൻപോകുന്നയാളെ അവൾ ഒരുനോക്കുകാണാൻ ശ്രമിച്ചു.. പക്ഷേ കഴിഞ്ഞില്ല ..എങ്കിലും അവരുടെ സംഭാഷണം കേൾക്കാൻ കഴിഞ്ഞു. കാദർഎല്ലാം പറഞ്ഞിട്ടുണ്ടാവും എങ്കിലും ഞാനും പറയാം…

നിൻെറ മകളെ ഒരിക്കലും എനിക്ക് ഏറ്റെടുക്കാൻ പറ്റില്ല.. അങ്ങനെ ആണെങ്കിൽമാത്രം അടുത്ത ആഴ്ച്ച നിക്കാഹ് നടത്തി നിന്നെ ഞാൻ കൂട്ടികൊണ്ട് പോകാം … ഇത് കേട്ടതും അവൾ അവിടെ നിലത്തിരുന്ന് മനസ്സിൽ പറഞ്ഞു… ഉമ്മാ അയാളോട് എന്നെ നോക്കണ്ട എന്നെ സംരക്ഷിക്കണ്ട… അയാളുടെ ഒന്നും എനിക്കു വേണ്ട… പക്ഷേ എൻെറ ഉമ്മാനെ ഇടക്കെങ്കിലും എനിക്ക് കാട്ടിതരാനുള്ള…എനിക്ക് ഉമ്മവെക്കാനുള്ള… എൻെറത് എന്ന് പറയാനുള്ള… എൻെറ ഉമ്മയാണെന്ന് പറയാനുള്ള അനുവാദം തരണേ റബ്ബേ അപ്പോഴും കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു!!

Share this on...