ഇങ്ങനെയൊരു നാത്തൂനെ കിട്ടാൻ ആരും കൊതിക്കും തീർച്ച

in Story 1,778 views

രചന: കാളിദാസൻ

ഡാ… ഗോപു…. ദേ അവര് വന്നു… ദേ വരണു അമ്മേ…. മുറ്റത്ത്‌ കാർ വന്നുനിന്നപ്പോഴാണ് ഭാനുമതി ഗോപുവിനെ വിളിച്ചത്… മോളും മരുമോനും ഏറെ നാളുകൾക്കു ശേഷം വീട്ടിലേക്കു വരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഭാനുമതി….
വാ… കേറിവാ മോളെ….

കാറിൽനിന്നും ഇറങ്ങിയ ജ്യോതിയെ കണ്ടപ്പോൾ ഭാനുമതി അവളുടെ അടുത്തേക്ക് ഓടിചെന്നുകൊണ്ട് പറഞ്ഞു…. ജ്യോതിയെ വിളിച്ചുകൊണ്ടു വീട്ടിലേക്കു കയറാൻ തുടങ്ങിയപ്പോൾ കാറ് തിരിച്ചുപോകാൻ തുടങ്ങി…. എന്താ കിഷോർ പോവാണോ?

ഓഫീസിൽ കുറച്ചു പണി കൂടുതലുണ്ട്…വൈകിട്ട് നേരെ ഇങ്ങോട്ട് വരാം…. കിഷോർ പറഞ്ഞു….
ഒന്ന് കയറിയിട്ട് ചായ കുടിച്ചിട്ട് പോ മോനെ… ഏട്ടൻ വൈകിട്ട് വരും അമ്മേ… എന്നെ ഇവിടാക്കിയിട്ട് പോവും, വീട്ടിൽ കയറുന്നില്ല എന്നെന്നോട് നേരത്തെ പറഞ്ഞിരുന്നു….

ന്നാലും ഒരു ചെയ്യായെങ്കിലും കുടിച്ചിട്ട്….. വൈകിട്ട് നേരത്തെ വരാം അമ്മേ…. തിരക്കുണ്ട് അതാ…. ജ്യോതി… ഞാൻ പോയിട്ട് വരാം… എന്ന് പറഞ്ഞുകൊണ്ട് കിഷോർ ഓഫീസിലേക്ക് പോയി….
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
എവിടെ അളിയൻ….. വന്നില്ലേ….. വന്നു ഗോപേട്ടാ… ഓഫീസിൽ തിരക്കുള്ളതുകൊണ്ട് കയറിയില്ല… വൈകിട്ട് നേരത്തെ വരാമെന്നു പറഞ്ഞു…. ആ…. നീ അകത്തേക്ക് ചെല്ല്…. ഭാനുമതി അവളെ കൂട്ടി അകത്തേക്ക് പോയി….
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
എവിടെ അമ്മേ ഏട്ടത്തി…?? ഓ… തമ്പുരാട്ടി അടുക്കളയിലുണ്ട്… നീ വരുമെന്ന് പറഞ്ഞതുകൊണ്ട് രാവിലെ അടുക്കളയിൽ കയറിയതാണ്…. അല്ലെങ്കിൽ സാധാരണ രാവിലെ താമസിച്ചാണ് അടുക്കളയിൽ വരാറുള്ളത്….. മിക്കപ്പോഴും ഞാനാണ് ചായ ഇട്ട് ഗോപുന് കൊടുക്കുന്നത്…

തമ്പുരാട്ടി ഉറക്കമായിരിക്കും….. ഇത് കേട്ടുകൊണ്ട് ഗോപു അകത്തേക്ക് വന്നു….. അമ്മേ…. അവൾ വന്നതല്ലെയുള്ളു…. അല്പം വിശ്രമിച്ചിട്ട് മീനുനെ കുറിച്ചുള്ള കുറ്റം പറഞ്ഞാൽ പോരെ…..
ഇതുകേട്ട് ജ്യോതി വാ പൊത്തി ചിരിച്ചു….

വളിച്ച മുഖത്തോടെ ഭാനുമതിയെ കണ്ടപ്പോൾ ജ്യോതി പറഞ്ഞു.. അമ്മേ രാവിലെ ഇറങ്ങിയതാണ്… ഒന്നും കഴിച്ചില്ല… വിശക്കുന്നു…. അമ്മ എന്തേലും കഴിക്കാൻ എടുക്കു…വാ മോള് കൈ കഴുകിയിരിക്ക്.. അമ്മ ഭക്ഷണമെടുക്കാം….. ഭാനുമതി നേരെ അടുക്കയിലേക്ക് പോയി….
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഡി മീനു…. ജ്യോതി വന്നു…. നീ അറിഞ്ഞില്ലേ…. വന്നോ അവൾ … എന്നിട്ടെന്താ എന്നെ വിളിക്കാഞ്ഞത്…. നിന്നെ വിളിച്ചിട്ട് എന്ത് കാണിക്കാനാണ് അവിടെ…. പിന്നെ ജ്യോതി പോയതല്ലല്ലോ വന്നതല്ലേ….. നീ അവൾക്കു കഴിക്കാൻ എന്തെകിലും എടുക്ക്…. ദേ ഇപ്പോൾ തരാം….

എല്ലാം ടേബിളിൽ കൊണ്ട് വച്ചേക്കു… ശരിയമ്മേ…. ജ്യോതി കൈകഴുകി നേരെ പോയത് അടുക്കളയിലേക്കാണ്…. ഏട്ടത്തിക്കുട്ടി….. മോളെ ജ്യോതി …. മീനു ഓടിപ്പോയി അവളെ കെട്ടിപിടിച്ചു…

സുഖമാണ് ഏട്ടത്തി…. ഏട്ടത്തിയെക്കുറിച്ച്‌ അമ്മ വന്നപ്പോഴേ കുറ്റം എന്നോട് പറഞ്ഞു … ഞാൻ കേട്ടതായി അഭിനയിച്ചു…. അമ്മ അങ്ങനാണ്… ഏട്ടത്തിക്ക് ഒന്നും തോന്നരുത്….
ഇല്ല മോളെ… എന്റെയുംകൂടെ അമ്മയല്ലേ… ഞാൻ അങ്ങനെയേ കണ്ടിട്ടുള്ളു…. വാ ഏട്ടത്തി ഭക്ഷണം തരാം…. അവൾ ജ്യോതിക്കുള്ള ഭക്ഷണവുമായി ഡെയിനിങ് ഹാളിലേക്ക് പോയി … കൂടെ ജ്യോതിയും….
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഏട്ടൻ കഴിച്ചോ ഏട്ടത്തി …. ഉവ്വ്… ഗോപേട്ടൻ രാവിലെ കഴിച്ചു… അപ്പോൾ അവിടേക്കു ഭാനുമതി വന്നു…നിനക്ക് അടുക്കളയിൽ പണിയില്ലേ മീനു…. ഉണ്ടമ്മേ….

ന്നാൽ അത് തീർത്തിട്ട് വാ… ഇവൾ എങ്ങും പോണില്ല… ഇവിടുണ്ടാകും… എന്നിട്ട് സംസാരിക്കാമല്ലോ…. ശരി മോളെ… മോള് കഴിക്ക്… ഏട്ടത്തി പിന്നെ വാരാമെന്നു പറഞ്ഞിട്ട് കണ്ണടച്ച് കാണിച്ചിട്ട് മീനു അടുക്കളയിലേക്ക് പോയി….
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
എന്തിനാ അമ്മേ ഏട്ടത്തിയോട് ഇങ്ങനെ സ്നേഹമില്ലാതെ പെരുമാറുന്നത്…. വെറും അഹങ്കാരിയാണ് മോളെ അവള്…. എന്നെ എന്തുമാത്രം സ്നേഹിച്ചവാണ് ഗോപു… ഇപ്പോൾ അവളോടാണ് അവനു സ്നേഹം… എന്നോടിപ്പോൾ പഴപോലെ അവനു സ്നേഹമില്ല… എല്ലാം ഇവള് കാരണമാണ്….

അതൊക്കെ അമ്മയുടെ തോന്നലാണ് … ഭർത്താവിന് ഭാര്യയോടുള്ള സ്നേഹവും മകന് അമ്മയോടുള്ള സ്നേഹവും രണ്ടും രണ്ടല്ലേ…. ഏട്ടൻ ഇപ്പോഴും ആ സ്നേഹം അമ്മക്ക് തരുന്നില്ലേ….. ഇല്ല മോളെ… അവൻ അവളുടെ ഭാഗത്തു നിന്ന് മാത്രമേ സംസാരിക്കു… അവളെ ഉള്ളംകൈയിലാണ് കൊണ്ടുനടക്കുന്നത്….

ഏട്ടത്തി അമ്മയെ മറുത്തു സംസാരിക്കുമോ… ഇല്ല… ഇതുവരെ എന്നോട് ദേഷ്യപ്പെട്ടിട്ടില്ല… പക്ഷെ രാത്രി അവനോടു എല്ലാം പറയും .. അവനാണ് എന്നോട് ഓരോന്നും ചോദിക്കുന്നത്…. അമ്മ കല്യാണം കഴിച്ചപ്പോൾ വീട്ടിലെ ആരേലും എന്തെകിലും അമ്മയെ പറഞ്ഞാൽ അമ്മ അവരോടു എതിർത്തു സംസാരിക്കുമായിരുന്നോ….

ഏയ്യ്.. ഇല്ല… ഞാൻ നിന്റെ അച്ഛനോടാണ് എല്ലാം പറഞ്ഞിരുന്നത്…. ആ ഇവിടെയും അതാണ്‌ ഏട്ടത്തി ചെയ്യുന്നത്….. ഏട്ടത്തിയുടെ വിഷമം അവരുടെ ഭർത്താവിനോട് പറയുന്നു… അത്രേം കണ്ടാൽ മതി…..

ഇതുകേട്ട് ഭാനുമതിക്ക് തിരിച്ചൊന്നും പറയാൻ പറ്റിയില്ല…. അവർ പെട്ടെന്ന് വിഷയം മാറ്റി….
മോളെ എങ്ങനുണ്ട് കിഷോറിന്റെ വീട്ടുകാർ….. നല്ലവരാണ് അമ്മേ… അവിടുത്തെ അമ്മയ്ക്കും അച്ഛനും എന്നെ വലിയ ഇഷ്ടമാണ് …. കിഷോറേട്ടൻ എന്നെ പൊന്നുപോലാണ് നോക്കുന്നത്…. എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരും…. അങ്ങനെ വേണം ആണുങ്ങൾ…. ഇവിടൊരുത്തനുണ്ട് പെണ്ണുമ്പിള്ളയുടെ വാക്കും കേട്ട് നടക്കുന്ന ആണും പെണ്ണും കെട്ടവൻ….

അമ്മേ….. നിർത്തു…. മതി…. ഏട്ടൻ എന്ത് ചെയ്തിട്ടാണ്…. ഏട്ടത്തിയെ സ്നേഹിക്കുന്നതാണോ തെറ്റ്…. അമ്മയിപ്പോൾ പറഞ്ഞില്ലേ ഭാര്യയുടെ വാക്കുകേട്ട് നടക്കുന്നവൻ എന്ന്…. അങ്ങനാണെകിൽ എന്റെ ഭർത്താവും അമ്മ പറഞ്ഞ ഇനത്തിൽ പെടും…. എന്റെ ഭർത്താവ് മാത്രമല്ല, എന്റെ അച്ഛൻ അതായത് അമ്മയുടെ ഭർത്താവും അതിൽ പെടില്ലേ….

അവർ എന്താണ് ചെയ്യുന്നത്…. അവരുടെ ഭാര്യമാരെ ജീവനെക്കാളേറെ സ്നേഹിക്കുന്നു…. എന്നെ കിഷോറേട്ടൻ പൊന്നുപോലെ നോക്കിയാൽ അമ്മക്ക് സന്തോഷം, കിഷോറേട്ടൻ ആണാണെന്ന് അമ്മയുടെ സർട്ടിഫിക്കറ്റ്, ആ സമയം ഏട്ടൻ ഏട്ടത്തിയെ സ്നേഹിച്ചാൽ ആണും പെണ്ണും കെട്ടവൻ അല്ലെ….. ഇതെവിടുത്തെ ന്യായമാണമ്മേ…..

ഇത്രയും പറഞ്ഞുകൊണ്ട് ജ്യോതി ഭക്ഷണം പാതി വച്ചിട്ട് ദേഷ്യത്തിൽ കൈ കഴുകാൻ എഴുനേറ്റു….. അപ്പോഴും ഭാനുമതി കണ്ണുംതള്ളിയിരുപ്പാണ്….
എല്ലാം കേട്ട് ഗോപുവും, മീനുവും വാതിലിന്റെ അടുക്കൽ നിൽപ്പുണ്ടായിരുന്നു….. അവർക്കും ആകെയൊരു മരവിപ്പായിരുന്നു…

അമ്മേ ഞാൻ വൈകിട്ട് പോകും… കിഷോറേട്ടനെ ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്…. എന്താ മോളെ… നീ കുറച്ചു ദിവസം ഇവിടെ തങ്ങിയിട്ട് പോകുമെന്നല്ലേ പറഞ്ഞത് …. അതെ… പക്ഷെ മകളെയും മരുമകളെയും ഇങ്ങനെ വേർതിരിവോടെ കാണുന്ന ഈ വീട്ടിൽ ഞാൻ ഇനി നിൽക്കില്ല….

മോളെ ഞാൻ…. ഭാനുമതിയുടെ വാക്കുകൾ മുറിഞ്ഞു….. അമ്മയെ സ്വന്തം അമ്മയെ പോലാണ്…. അല്ല സ്വന്തം അമ്മയായി മാത്രമേ ഏട്ടത്തി ഇതുവരെ കണ്ടിട്ടുള്ളു…. എന്നിട്ടും അമ്മ…..

ഇത് കേട്ടതും ഭാനുമതിയുടെ കണ്ണുകൾ നിറഞ്ഞു… അവർ ആ കസേരയിൽ തലകുനിച്ചിരുന്നു…. മീനു പതിയെ ഭാനുമതിയുടെ അടുക്കൽ ചെന്നിട്ട് അവരുടെ തോളിൽ കൈ വച്ചു… നിറഞ്ഞ കണ്ണുകളോടെ ഭാനുമതി അവളെ നോക്കി….. എന്നിട്ട് കസേരയിൽനിന്നും എഴുനേറ്റ് മീനുനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു….

ന്റെ പൊന്നുമോളെ ഈ അമ്മയോട് ക്ഷമിക്കടി…. അമ്മ ഒരുപാട് ഉപദ്രവിച്ചു… നീ ക്ഷമിക്ക് …. ഇനി അങ്ങനൊന്നും ഉണ്ടാകില്ല…. എന്റെ മോളാണ് നീ… സ്വന്തം മോള്……മീനുവും കരയുന്നുണ്ടായിരുന്നു ….. ഇത് കണ്ട് ഗോപുവിന്റെ കണ്ണിൽനിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങിയപ്പോൾ ജ്യോതി വിളിച്ചു പറഞ്ഞു ……

ദേ ഇവിടൊരുത്തൻ നിന്ന് കരയുന്നു…. അയ്യേ……അതുകേട്ടതും ഭാനുമതിയും മീനുവും ഗോപുവിനെ നോക്കി…. കണ്ണ് നിറഞ്ഞ് ഒരു വളിച്ച ചിരിയുമായി നിൽക്കുന്ന ഗോപുവിനെ കണ്ട് അവിടാകെ പൊട്ടിച്ചിരിക്കൾ നിറഞ്ഞു…..

Share this on...