ആ ചോദ്യത്തിന് മുന്നിൽ മനസ്സ് ഒന്നു പതറി അഭയഹിരണ്മയി. പ്രതികരണം ഇങ്ങനെ.

in News 403 views

ഒമർലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നല്ല സമയം. ചിത്രത്തിൽ ഒരു ഗാനം ആലിപിക്കുന്നത് അഭയഹിരൺ മയിയാണ്.പാട്ടിൻ്റെ റെക്കോഡിങ്ങുമായി പങ്കെടുത്ത പ്രസ് മീറ്റിൽ അഭയ ഹിരൺ മയിയും ഒമർലുലുവിനൊപ്പം പങ്കെടുത്തിരുന്നു.ഇതിനിടെ ഒരു മാധ്യമപ്രവർത്തകൻ ഗോപിസുന്ദറുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച് ചോദിച്ചതും, അതിന് അഭയ നൽകിയ മറുപടിയും ആണ് ഏറെ ശ്രദ്ധേയമായി മാറി കൊണ്ടിരിക്കുന്നത്. മൂട് കളയല്ലേ, പാട്ടുപാടാൻ പോവുകയാണ് എന്നായിരുന്നു ഈ ചോദ്യത്തോടുള്ള ഒമർ ലുലുവിൻ്റെ പ്രതികരണം. മൂഡിൻ്റെ പ്രശ്നമൊന്നുമല്ല. കമൻറ് ചെയ്യാൻ താൽപര്യമില്ല, റെക്കോർഡിങ്ങിനാ ണ് ഞാൻ ഇപ്പോൾ വന്നത്. പാട്ടു പാടട്ടെ ഞാൻ.

കമൻറ് പറയുന്നവരെ കുറിച്ച് ഞാനെന്തു പറയാനാണ് സഹോദരാ. അവർ കമൻറ് ചെയ്യട്ടെ. ഞാനല്ലല്ലോ കമൻറ് ചെയ്യുന്നത്. നിങ്ങളെ പോലുള്ളവർക്ക് ഈ കമൻറ് ചെയ്താൽ അല്ലേ മുന്നോട്ടു ജീവിക്കാനാവൂ എന്നായിരുന്നു അഭയയുടെ മറുപടി.ഇത്തരത്തിലുള്ള കമൻറുകൾ വന്നാലല്ലേ നിങ്ങൾക്ക് നല്ല റീച്ച് കിട്ടു എന്ന് ഒമർലുലുവും പറയുന്നുണ്ട്. ഞങ്ങൾ ഈ പ്രസ് മീറ്റിംങ്ങ് നടത്തിയത് തന്നെ പാട്ടിൻ്റെ കാര്യവും, അതിൻ്റെ റെക്കോർഡിങ്ങും, ഈ ചിത്രത്തെ പറ്റിയും പറയാനാണ്. അതിനിടയിൽ മറ്റു വ്യക്തിപരമായിട്ടുഉള്ള ചോദ്യങ്ങൾ ചോദിക്കുന്നത് ശരിയല്ല എന രീതിയിലായിരുന്നു അഭയ ഹിരണ്മയി യുടെ മറുപടി. എങ്കിലും അഭയയുടെ മുഖത്ത് ആ ചോദ്യം കേട്ടപ്പോഴുള്ള വിഷമം എല്ലാവർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഉള്ളിൽ വിഷമം ഒതുക്കിപ്പിടിച്ച് ചിരിക്കാൻ ശ്രമിക്കുന്ന അഭയയുടെ മുഖം ഏവരെയും വേദനയിലാഴ്ത്തുന്നുണ്ട്.

All rights reserved News Lovers.

Share this on...