ആർഭാടമില്ലാത്ത സാധാരണക്കാരന്റെ വീട്.. ചെറിയ ഭംഗിയുള്ള അടുക്കളയും മുറികളും.. വീട്ടിലെ സാധനങ്ങളിൽ പലതും സുഹൃത്തുക്കളുടെ സമ്മാനം

in News 424 views

മലയാളികൾക്ക് വളരെയധികം സുപരിചിതയും പ്രിയങ്കരിയുമായ ഒരു താരം തന്നെയാണ് നടി മഞ്ജു പത്രോസ്. മലയാള സിനിമയിലും ടെലിവിഷനിലും ഒരുപോലെ സജീവമായി നിൽക്കാൻ മഞ്ജു പത്രോസിന് സാധിച്ചത് തന്നെയാണ് താരത്തിനെ സംബന്ധിച്ച് ഏറ്റവും വലിയ ഒരു പ്രത്യേകതയും. നിരവധി തമാശ രൂപേണയുള്ള കഥാപാത്രങ്ങളിലൂടെയാണ് കൂടുതലും മഞ്ജു തിളങ്ങിയിട്ടുള്ളത്. അതൃകൊണ്ട് തന്നെ മഞ്ജുവിൻ്റെ വിശേഷങ്ങൾ വൈറലാകുമ്പോഴും ആരാധകർ അത് ശ്രമിക്കാറുണ്ട്. സീരിയൽ പ്രേക്ഷകർക്കും സിനിമ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് താരം. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത ‘വെറുതേ അല്ല ഭാര്യ’ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു മലയാളിയുടെ മുന്നിലേക്ക് എത്തിയത്.

പിന്നീട് മഴവിൽ മനോരമയിലെ തന്നെ ‘മറിമായം ‘ എന്ന പരിപാടിയിലൂടെ താരമായി മാറിയ മഞ്ജു അതുവഴി മലയാള സിനിമയിൽ സജീവമായി മാറുകയായിരുന്നു. അതിന് ശേഷം നിരവധി വിവാദങ്ങളിലും മഞ്ജു ഒരുപാടുണ്ടായിരുന്നു. ബിഗ്ബോസിൽ വന്നതിനുശേഷമാണ് ഇതിനൊക്കെ താരം മുന്നോട്ട് ഇറങ്ങിയത്. ശരിക്കും പറഞ്ഞാൽ താരത്തിൻ്റെ പേരിൽ വിവാദങ്ങൾ വന്നു തുടങ്ങിയത് പോലും ബിഗ് ബോസ്സിൽ വന്നതിനു ശേഷമാണ്. എപ്പോഴും ബോഡി ഷെയ്മിങ്ങിൻ്റെ പേരിലുമൊക്കെ മഞ്ജു വല്ലാതെ വിഷമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരത്തിൻ്റെ ജീവിതത്തിൽ ഒരു സ്വപ്ന സാക്ഷാത്കാരം നടന്നത് മലയാളികൾ എല്ലാവരും ഏറ്റെടുത്ത ഒരു വിഷയമായി മാറുന്നു. മഞ്ജു സ്വന്തമായി ഒരു വീട് സ്വന്തമാക്കിയിരിക്കുകയാണ്. തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് നേടിയിരിക്കുന്നതെന്ന് മഞ്ജു പറയുന്നു.

വീട്ടിലെ ഓരോ കാര്യങ്ങൾക്കും മഞ്ജുവിന് അഭിപ്രായമുണ്ടായിരുന്നു. അതുപോലെതന്നെ കൺസ്ട്രക്ഷനിലും ഇൻറീരിയറിലുമെല്ലാം മഞ്ജു തന്നെ ഇടപെട്ട് താരം തന്നെ മുന്നിൽ നിന്ന് ചെയ്തു തീർത്തതാണെന്ന് ഇപ്പോൾ പാലുകാച്ച് വീഡിയോയിൽ പറയുകയാണ്. മഞ്ജുവിൻ്റെ ഈ വീടിനെ കുറിച്ചുള്ള വിശേഷങ്ങൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും. പലരും സഹായിച്ചും, സാമ്പത്തികമായി സഹായിച്ചും, ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്നും, അങ്ങനെ പലരും ഗിഫ്റ്റ് തന്നത് ഉൾപ്പെടെ ഈ വീട്ടിൽ കൊണ്ട് നിറയ്ക്കുകയായിരുന്നുവെന്ന് മഞ്ജു. പറയുന്നു. തൻ്റെ വീട് ഒരു വീടായത് എങ്ങനെയാണെന്ന് മഞ്ജു തന്നെ വീഡിയോയിലൂടെ പറഞ്ഞെത്തുകയാണ്. ഒരു യുട്യൂബ് ചാനലിലൂടെയാണ് താരം ഇത് വ്യക്തമാക്കുന്നത്.

വീട്ടിൽ വാങ്ങിയതും ചെയ്തതുമായ ഓരോ കാര്യങ്ങളും മഞ്ജുവിൻ്റെ കഷ്ടപ്പാടിൻ്റെയും, ആഗ്രഹത്തിൻ്റെയും മഞ്ജുവിനോടുള്ള സ്നേഹത്തിൻ്റെയും കടപ്പാടുണ്ടെന്ന് മഞ്ജു തന്നെ വ്യക്തമാക്കുന്നു. ഇത് കണ്ട് നിൽക്കുന്നവരും ഇമോഷണലാകും വിധമാണ് മഞ്ജുവിൻ്റെ ഹോംടൂർ നടത്തിയിരിക്കുന്നത്. വീട്ടിലെ .ഓരോ കാര്യങ്ങൾക്കും മഞ്ജുവിൻ്റെ അഭിപ്രായം ഉണ്ടായിരുന്നതായും കൺസ്ട്രക്ഷനും ഇൻറീരിയറുമെല്ലാം മഞ്ജു ഇഷ്ടപ്പെട്ട് അങ്ങനെ സഹായിച്ചതാണ് എന്നൊക്കെ പറയുന്നു. സാമ്പത്തികമായി തന്നെ സഹായിച്ച ഒരുപാട് സുഹൃത്തുക്കളുണ്ട് എന്നും താരം പറയുന്നുണ്ട്.

വീട്ടിലെ ഓരോ കല്ലും മണ്ണും എൻ്റെ കഷ്ടപ്പാട് ആണെന്ന് മഞ്ജു പറയുമ്പോൾ, വാടകവീട്ടിലെ ഹോളിൽ ആണ് മകൻ ഉറങ്ങാറുണ്ടായിരുന്നത്. ഇന്ന് അവൻ അമ്മ ഗുഡ്നൈറ്റ് എന്നുപറഞ്ഞ് സ്വന്തം മുറിയിലേക്ക് കടക്കുമ്പോൾ എനിക്ക് ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല എന്ന് മഞ്ജു പറയുന്നു. ഈ വീട് എൻ്റെ സ്വപ്നമാണ്. കടവും ലോണുമൊക്കെ എടുത്ത് വാങ്ങി പൂർത്തിയാക്കിയതാണ്. എല്ലാവരും വീട് പോലെ തന്നെയാണ് ഞാനും വാങ്ങിയത്. പക്ഷേ അത് തീർക്കാനുള്ള ഓട്ടമായിരിക്കും ഇനി എന്ന് എന്നതാണ് പുതിയ കാര്യം പറയാനുള്ളത്.

Share this on...