ആരും പറയാൻ ധൈര്യം കാണിക്കാതെ ഇരുന്നിട്ടും ഉറച്ച ശബ്ദത്തിൽ സൂര്യ പറഞ്ഞു ഞാൻ അവൾക്കൊപ്പം

in News 33 views

നടി ആ,ക്ര,മി,ക്ക,പ്പെ,ട്ട സംഭവത്തിൽ പ്രതികരണവുമായി തമിഴ് നടൻ സൂര്യ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നടന്നതെന്ന് സൂര്യ പറഞ്ഞു.സംഭവത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഒന്നും തനിക്ക് അറിയില്ല അതുകൊണ്ട് തന്നെ ആദികാരികമായി ഒന്നും പറയുന്നില്ല എന്നും സൂര്യ പറഞ്ഞു. എൻ്റെ പുതിയ ചിത്രമായ എതിർക്കും തുനന്തവൻ്റെ പ്രമോഷൻ്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു സൂര്യയുടെ പ്രതികരണം. ഇത്തരം സംഭവങ്ങൾ ഒരിക്കലും ഉണ്ടാകാൻ പാടില്ല. ഇപ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കും എന്നത് ഞെട്ടിക്കുന്നുവെന്നും ആ,ക്ര,മി,ക്ക,പ്പെ,ട്ട നടിക്കൊപ്പം നിലകൊള്ളുന്നുവെന്നും സൂര്യ പറഞ്ഞു.അതേസമയം ദിലീപ് മൊബൈൽ ഫോൺ രേഖകൾ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി.ഫോൺ കൈമാറാൻ ജനുവരി 29 ന് കോടതി ഉത്തരവിട്ടിരുന്നു.

30 ന് മുംബൈയിൽ കൊണ്ടുപോയാണ് രേഖകൾ നശിപ്പിച്ചതെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. രേഖകൾ നശിപ്പിച്ച ശേഷമാണ് 31ന് ഹൈക്കോടതികളുടെ മുന്നിൽ ഫോൺ ഹാജരാക്കിയത്. ബാലചന്ദ്രകുമാർ ആരോപണമുന്നയിച്ച പ്രതികൾ ഉപയോഗിച്ചിരുന്ന ഫോൺ മാറ്റിയിരുന്നു. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ക്രൈംബ്രാഞ്ചിൻ്റെ വെളിപ്പെടുത്തൽ. അഭിഭാഷകരുടെ സഹായത്തോടെയാണ് പ്രോസിക്യൂഷൻ തെളിവുകൾ പ്രതികൾ നശിപ്പിച്ചതെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.ഇതിനിടയിൽ കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിൻ്റെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.കേസിലെ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ഇതിനെതിരെ ദിലീപ് നൽകിയ ഹർജി തള്ളിയ കോടതി തുടരന്വേഷണം നടത്തണമെന്ന് ഏപ്രിൽ 15നു മുൻപ് അന്വേഷണം പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചു.

പുതിയ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിൻ്റെ മൊഴിയുടെ വിശ്വാസത്തെ പറ്റി നിലവിൽ അഭിപ്രായം പറയുന്നില്ല എന്നും കോടതി അറിയിച്ചു. നടിയെ ആ,ക്ര,മി,ച്ച,തി,ൻ്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാൻ തന്നെ ക്ഷണിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിൻ്റെ മൊഴി. ഇതാണ് പോലീസ് തുടരന്വേഷണത്തിൽ പരിശോധിക്കുന്നത്.വിചാരണ അവസാനഘട്ടത്തിലെത്തി നിൽക്കെ തുടരന്വേഷണം നടത്തുന്നത് വ്യാജ തെളിവുകൾ സൃഷ്ടിക്കാനാ ദിലീപിൻ്റെ ആക്ഷേപം.

എന്നാൽ ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. അതിനുള്ള അവകാശം പ്രോസിക്യൂഷന് ഉണ്ടെന്നുമാണ് സർക്കാർ കോടതിയെ അറിയിച്ചത്. കഴിഞ്ഞാഴ്ച ഹർജിയിൽ ഹൈക്കോടതി വാദം പൂർത്തിയായിരുന്നു. ആ,ക്ര,മി,ക്ക,പ്പെ,ട്ട നടിയും ഹർജിയെ ഹൈക്കോടതിയിൽ എതിർത്തിരുന്നു.

Share this on...