അവന്റെ കുഞ്ഞനുജനെ ഒരു നോക്കു കണ്ടു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു അവൻ പോയി

in News 377 views

ഒരു മകന് ജന്മം നൽകിയപ്പോൾ മറ്റൊരു കുഞ്ഞിനെ നഷ്ടമായി. കണ്ണ് നിറയാതെ കേട്ടിരിക്കാൻ ആവില്ല ഈ അമ്മയുടെ വാക്കുകൾ. ഇന്ന് പരിചയപ്പെടുത്തുന്നത് ഫൗസിയ അഷ്റഫ് എന്ന യുവതിയെയാണ്. തൻ്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകി വെറും പതിമൂന്ന് ദിവസങ്ങൾക്കകം ഫൗസിയയ്ക്ക് നഷ്ടപ്പെട്ടത് തൻ്റെ ആദ്യ കുഞ്ഞോമനയെയാണ്. അഞ്ച് വയസായിരുന്നു മൂത്ത മകൻ്റെ പ്രായം. പേര് സാഹിബ്. ബ്രെയിൻ ട്യൂമർ ബാധിച്ചാണ് ആ കുഞ്ഞ്
മ,ര,ണ,ത്തിന് കീഴടങ്ങിയത്.

കളിയും ചിരിയുമായി നടന്നിരുന്ന സാഹിബിന് വിട്ടുമാറാത്ത തലവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അസുഖം ഗുരുതരമാണെന്ന് കണ്ടെത്തിയത്. രോഗം തിരിച്ചറിഞ്ഞ് രണ്ടു മാസങ്ങൾക്കുള്ളിൽ തന്നെ കുഞ്ഞ് മരണത്തിന് കീഴടങ്ങി. മറ്റൊരു കുഞ്ഞിനെ ഗർഭിണിയായിരിക്കെയാണ് കുഞ്ഞിന് ക്യാൻസർ ആണെന്ന് ഫൗസിയ തിരിച്ചറിഞ്ഞത്. കുഞ്ഞിനെ നഷ്ടപ്പെടുമെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതൽ തൻ്റെ കുഞ്ഞിനൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ ഫൗസിയ തീരുമാനിച്ചു.

എങ്കിലും തൻ്റെ മൂന്നാമത്തെ കുഞ്ഞിനെ പ്രസവിക്കാൻ ആയി ആശുപത്രിയിൽ കഴിയുമ്പോൾ സഹോദരനെ കാണാതെ അവൻ മ,ര,ണ,പ്പെ,ടുമോ എന്ന പേടിയും, അമ്മ കൂടെയില്ലാതെ അവൻ മരിക്കുമോ എന്ന ആശങ്കയും ഫൗസിയയെ പിന്തുടർന്നുകൊണ്ടിരുന്നു. കുഞ്ഞിനെ കാണാൻ കഴിഞ്ഞാൽ സാഹിബിൻ്റെ വേദന അല്പം കുറഞ്ഞേക്കാം എന്നവർ പ്രതീക്ഷിച്ചു. അമ്മയുടെ ആഗ്രഹം പോലെ അവനെ പ്രസവിച്ച് ദിവസങ്ങൾക്കുള്ളിൽ സാഹിബ് ഈ ലോകത്തോട് വിട പറഞ്ഞു. കുഞ്ഞ് ജനിച്ച് രണ്ടാഴ്ചകൾ കഴിഞ്ഞതോടെയാണ് സാഹിബ് മരണപ്പെട്ടത്. സ്കൂളിലെ സുഹൃത്തുക്കളോട്യം അധ്യാപകരോടും സെപ്തംബറിൽ കാണാമെന്ന് പറഞ്ഞു കൊണ്ടാണ് സാഹിബ് അവധിക്ക് വീട്ടിൽ എത്തിയത്. എന്നാൽ അപ്രതീക്ഷിതമായി എത്തിയ തലവേദന അവൻ്റെ ജീവൻ തന്നെ കവർന്നെടുക്കുകയായിരുന്നു.

Share this on...