അറിഞ്ഞില്ലല്ലോ അമ്മേ… വാണിയമ്മയുടെ വേർപാടിൽ വിശ്വസിക്കാനാകാതെ വിങ്ങിപ്പൊട്ടി ഗായിക ചിത്ര..!!

in News 309 views

പ്രിയ ഗായിക വാണിജയറാമിൻ്റെ മ,ര,ണവാർത്ത ഏറെ വേദനയോടെയാണ് ആരാധകർ കേട്ടത്. ഇപ്പോഴിതാ വാണിയമ്മയെക്കുറിച്ച് ഗായിക ചിത്ര പറഞ്ഞ വാക്കുകളാണ് നൊമ്പരമാകുന്നത്. കഴിഞ്ഞ ബുധനാഴ്ച എന്നെ ഫോണിൽ വിളിച്ച് സംസാരിച്ച ആളാണ്. പോയി എന്ന് കേട്ടപ്പോൾ ആദ്യം കരുതിയത് ഫേക്ക് ന്യൂസ് ആയിരിക്കും എന്നാണ്. അങ്ങനെയല്ല എന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. ജനുവരി 28- ന് ചെന്നൈയിൽ ഞാനും മധു ബാലകൃഷ്ണനുമൊക്കെ പങ്കെടുത്ത പരിപാടിയുണ്ടായിരുന്നു. പത്മഭൂഷൻ ലഭിച്ചതിന് അന്ന് വാണി അമ്മയ്ക്ക് അനുമോദനവും ഏർപ്പെടുത്തിയിരുന്നു. നടക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ടായിരുന്നു.

ഒന്ന് വീണതാണ്, വേറെ കുഴപ്പം ഒന്നും ഇല്ല എന്ന് പറഞ്ഞു. രണ്ടുപേർ പിടിച്ചാണ് നടന്ന് വന്നതെങ്കിലും സ്റ്റേജിൽനിന്ന് സംസാരിച്ചു. അന്ന് അമ്മയെക്കണ്ട് അനുഗ്രഹവും നെറ്റിയിൽ ഒരു ഉമ്മയും വാങ്ങി. ഒപ്പം ഒരു സമ്മാനം അങ്ങോട്ട് നൽകി.ആ സമ്മാനത്തെ കുറിച്ച് ചോദിക്കാൻ ആയിരുന്നു ബുധനാഴ്ച അമ്മ എന്നെ വിളിച്ചത്. എനിക്ക് സാരി തന്നത് ചിത്ര ആണോ എന്ന് ചോദിച്ചു. അതെ, അമ്മയ്ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റി വാങ്ങാം എന്ന് പറഞ്ഞപ്പോൾ, ഇഷ്ടമായില്ല എന്ന് ആരു പറഞ്ഞു. വളരെ ഇഷ്ടപ്പെട്ടു. നന്ദി പറയാനാണ് വിളിച്ചത് എന്ന് പറഞ്ഞ് ഫോൺ വിളിച്ചത്. ഇന്നലെ ക്യാൻസർ ദിനത്തിൻ്റെ ഭാഗമായുള്ള ഷോ മീറ്റിങ്ങിൽ ഒരു കുട്ടി എന്നോട് ആവശ്യപ്പെട്ടത് ഞാനും വാണിയമ്മയും ഒന്നിച്ചു പാടിയ ‘മനസ്സിൻ മടിയിലെ മാന്തളിരേ മയങ്ങൂ മണിക്കുരുന്നേ ‘ എന്ന പാട്ടായിരുന്നു. പരിപാടി കഴിഞ്ഞു കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് മ,ര,ണ വാർത്ത കേട്ടത്.

എന്തോ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല. ശങ്കർ ഗണേഷിൻ്റെ തമിഴ് സിനിമയിൽ ‘മുത്തുമണി മുല്ലാക്കിത ജ്വലിക്ക് ‘ എന്ന പാട്ടാണ് ഞങ്ങൾ ഇരുവരും ആദ്യമായി ഒന്നിച്ച് പാടിയത്. ഞാൻ ഏറ്റവും കൂടുതൽ ഫീമേയിൽ ഡ്യുയറ്റ് പാടിയിട്ടുള്ളതും വാണിയമ്മയുമായിട്ടാണ്. അതിൽ സ്പെഷ്യലാണ് ‘മനസ്സിൻ മടിയിലെ ‘ എന്ന ഗാനം. റെക്കോർഡിങ് വേളയിൽ ആയാലും സ്റ്റേജിൽ പാടുമ്പോഴും അമ്മ ചെരുപ്പിട്ട് ഞാൻ കണ്ടിട്ടില്ല. ഏതു പാട്ടായായാലും ഭാഷ മനസ്സിലാക്കിയേ പാടുള്ളൂ. ആ ഡെഡിക്കേഷൻ വളരെ വലുതാണ്. മോള് പോയ സമയത്ത് എൻ്റെ വീട്ടിൽ വന്ന് ആശ്വസിപ്പിച്ചിരുന്നു. വ്യക്തിപരമായും നികത്താനാവാത്ത ഇനിയും വിശ്വസിക്കാനാവാത്ത വേർപാടാണ് ഇത്. ചിത്ര പറഞ്ഞു.

Share this on...