അന്ന് ഞാൻ ഒരുപാട് വേദനിച്ചു – നടനും നിർമാതാവുമായ ദിനേശ് പണിക്കരോട് ദിലീപ് ചെയ്തത്

in News 29 views

നടിയെ ആ,ക്ര,മി,ച്ച കേസ് 2017 മുതൽ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നതാണ്. അതിൽ ദിലീപിൻ്റെ പേരാണ് ഏറ്റവും ചർച്ചയാക്കപ്പെട്ടത്. നടിയെ ആ,ക്ര,മി,ച്ച, കേസിൽ നടൻ ദിലീപിനെ 2017-ൽ പോലീസ് അ,റസ്റ്റ് ചെയ്തതിന് പിന്നാലെ പലരും ഗു,രു,ത,ര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സിനിമയിൽ പലരെയും ഒതുക്കാൻ ദിലീപ് കാട്ടിക്കൂട്ടിയ വിക്രിയകൾ ആയിരുന്നു എല്ലാവരുടെയും മുഖ്യവിഷയം. എന്നാൽ ദിലീപ് നൽകിയ കേസിൽ പ്രതിയായി മാനസിക വിഷമം അനുഭവിച്ച ദിനേശ് പണിക്കർ എന്ന നിർമാതാവുമാത്രം ആ,രോ,പണ,ങ്ങളുമായി രംഗത്ത് വന്നില്ല. അതിനുള്ള കാരണം അദ്ദേഹം തന്നെ പറഞ്ഞു. ഞാൻ ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഒരു പ്രതികരണവും നടത്തുന്നില്ല.

15 വർഷങ്ങൾക്ക് മുൻപ് ദിലീപ് വാദിയും ഞാൻ പ്രതിയുമായി ഒരു കേസ് നടന്നു എന്നുള്ളത് സത്യമാണ്. അന്ന് ഒരാഴ്ചയ്ക്കുള്ളിൽ നടന്മാരുടെ സംഘടനയും നിർമാതാക്കളും സംവിധായകരും ഒക്കെ ചേർന്ന് കേസ് ഒത്തുതീർപ്പാക്കി. ഇന്നസെൻ്റൊക്കെ അന്ന് കാര്യക്ഷമമായി കേസിൽ ഇടപെട്ടു. അതിനുശേഷം ഞാനും ദിലീപും തമ്മിലുള്ള തെറ്റിദ്ധാരണകൾ മാറി. പിന്നീട് സൗഹൃദപൂർവ്വം മാത്രമേ ഇടപഴകിയിട്ടുള്ളൂ.ദിലീപിൻ്റെ സിനിമകളിലൊക്കെ എന്നെ അഭിനയിക്കാൻ വിളിക്കാറുണ്ട്. ദിലീപിനെ നായകനാക്കി പിന്നെ ഒരു സിനിമ നിർമ്മിക്കാൻ ഞാൻ പദ്ധതിയിട്ടിരുന്നു. ദിലീപിൻ്റെ ഏതു പരിപാടിക്കും എന്നെ വിളിക്കാറുമുണ്ട്.ദിലീപിൻ്റെ തിയേറ്റർ ഉദ്ഘാടനത്തിനും എന്നെ വ്യക്തിപരമായി വിളിച്ചിരുന്നു.

അന്നത്തെ കേസിന് ശേഷം സംഘടന പിളർക്കുകയും വിലക്കുകളൊക്കെ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നടിയെ ആ,ക്ര,മി,ച്ച കേസിൽ ദിലീപ് കുറ്റക്കാരൻ ആണോ അല്ലയോ എന്നൊന്നും പറയാൻ ഞാനാളല്ല. അദ്ദേഹം ഈ കേസിൽ കുറ്റം ചെയ്തിട്ടുണ്ടാകരുതേയെന്ന് ഞാൻ മനസ്സുകൊണ്ട് പ്രാർത്ഥിക്കുന്നു. കു,റ്റം ചെയ്തിട്ടുണ്ടെങ്കിൽ ശി,ക്ഷി,ക്ക,പ്പെ,ടുകയും വേണം. ദിലീപിൻ്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഈ സമയം മുതൽ എടുത്ത് പഴയ സംഭവങ്ങളുടെ പേരിൽ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നില്ല. ഞാൻ കിടന്ന ജയിലിൽ ആണ് ദിലീപ് ഇപ്പോൾ കിടക്കുന്നത് എന്ന് എല്ലാവരും ചർച്ചകളിൽ പറയുന്നുണ്ട്. പക്ഷേ ഞാൻ ജയിലിൽ അന്ന് ജയിലിൽ കിടന്നിട്ടില്ല എന്നതാണ് സത്യം.

കാരണം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോഴേ ഞാൻ ബോധംകെട്ടുവീണു. എന്നെ നേരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രണ്ട് ദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്തപ്പോഴേക്കും ജാമ്യം ലഭിച്ചിരുന്നു.അങ്ങനെ ഒരു ദൈവ ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. പക്ഷേ എന്നെ ജയിലിൽ അടച്ചിരുന്നെങ്കിൽ അത് ആലുവ സബ്ജയിൽ ആയേനെ. ‘ഉദയപുരം സുൽത്താൻ’ എന്ന ചിത്രത്തിൻ്റെ വിതരണക്കാരനായിരുന്ന ദിനേശ് പണിക്കർ നൽകിയ ഒന്നര ലക്ഷം രൂപയുടെ ചെക്ക് മടങ്ങി എന്ന് ആരോപിച്ച് 15 വർഷം മുൻപ് ദിലീപ് ദിനേശ് പണിക്കർക്കെതിരെ കേസ് നൽകുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

അന്ന് അത് വലിയ വാർത്തയായി മാറുകയും ചെയ്തിരുന്നു. ഒരിക്കലും ഒരു ഒത്തുതീർപ്പിലൂടെ ശരിയാക്കാൻ പറ്റുന്ന ഒരു കാര്യം അറസ്റ്റ് വരെ എത്തിച്ചു ദിലീപെന്ന് അന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഒരു നടനും ചെയ്യാത്ത പ്രവർത്തിയാണ് അന് ദിലീപ് ചെയ്തത്. ഒരിക്കലും ആരോടും ഇങ്ങനെ ചെയ്യരുത് എന്ന തരത്തിലുള്ള വാർത്തകൾ എല്ലാം പ്രചരിച്ചിരുന്നു.എന്നാൽ ദിലീപിനെ കുറ്റപ്പെടുത്താനോ അതിനെപ്പറ്റി കൂടുതൽ സംസാരിക്കാനോ ദിനേശ് പണിക്കർ തയ്യാറായില്ല.

Share this on...